സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി പൂര്‍ണിമയുടേയും മകള്‍ പ്രാര്‍ത്ഥനയുടേയും ഡാന്‍സ് വിഡിയോ. പ്രാര്‍ത്ഥനയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോക്ക് താഴെ ‘ശോ… സ്റ്റെപ്പ് തെറ്റി’ എന്ന് പൂര്‍ണിമ കമന്റും ചെയ്തിട്ടുണ്ട്.
View this post on Instagram
ഇന്ദ്രജിത്തും പൂര്‍ണിമയും മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ്. പ്രാര്‍ത്ഥനയും നക്ഷത്രയുമാണ് മക്കള്‍. മികച്ച ഗായിക കൂടിയാണ് പ്രാര്‍ഥന. മോഹന്‍ലാല്‍, ടിയാന്, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന് തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിരുന്നു. ഹിന്ദിയിലും പ്രാര്‍ത്ഥന പാടിയിരുന്നു. ബിജോയ് നമ്പ്യാര്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ടാണ് പ്രാര്‍ത്ഥന പാടിയത്.