മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പൂർണിമ ഇന്ദ്രജിത്. ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നെങ്കിലും പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി നടത്തുകയായിരുന്നു താരം. വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് പൂർണിമ. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ തങ്ങളുടെ വിശേഷങ്ങൾ എല്ലാം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.
മക്കളായ പ്രാർത്ഥനക്കും നക്ഷത്രക്കും ഒരു അമ്മ എന്നതിനേക്കാളുപരി മികച്ചൊരു കൂട്ടുകാരിയാണ് പൂർണിമ. അവരുടെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്നൊരാള്‍. മക്കള്‍ക്കൊപ്പം കൂടിയാല്‍ പിന്നെ പൂര്‍ണിമയും അവരിലൊരാളായി മാറും. അവരുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെല്ലും. മക്കള്‍ക്ക് മാത്രമല്ല അവരുടെ കൂട്ടുകാര്‍ക്കും പൂര്‍ണിമ സുഹൃത്താണ്. മക്കളുടെ കൂട്ടുകാര്‍ക്കൊപ്പം വെക്കേഷന് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പൂര്‍ണിമ. അമ്മയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം വെക്കേഷന് ആസ്വദിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പ്രാര്‍ഥനയും നക്ഷത്രയും.