വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ പൂർണിമ ഇന്ദ്രജിത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. നടന് ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമ അഭിനയ രംഗത്ത് നിന്നും മാറി നിന്ന നടി പൂര്‍ണ്ണിമയുടെ തിരിച്ചുവരവ് ഭര്‍ത്താവ് ഇന്ദ്രജിത്തിനൊപ്പം തന്നെയാണ്
ഇന്ദ്രജിത്തിനൊപ്പം വൈറസിലൂടെയാണ് താരപത്നി തിരിച്ചെത്തുന്നത്. മലയാള സിനിമയിലെ മിക്ക താരങ്ങളും ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പ്രധാന ഉദ്യോഗസ്ഥന്റെ റോളിലാണ് ഇന്ദ്രജിത്ത് എത്തുന്നത്.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമ വിഷുവിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. വല്യേട്ടന്, നാറാണത്ത് തമ്പുരാൻ, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍, രണ്ടാംഭാവം തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു.