മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്. നടി എന്നതിനു പുറമേ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡൽ, നർത്തകി, അവതാരക, അഭിനയത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ അങ്ങനെ തുടങ്ങി കൈവച്ച മേഖലയിൽ എല്ലാം കഴിവുതെളിയിച്ച താരമാണ് പൂർണിമ.
ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രമാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ജീൻസ് ഇട്ടുള്ള ഒരു ചിത്രമാണ് നടി പങ്ക് വെച്ചിരിക്കുന്നത്. പൂർണിമയെ കണ്ട് പ്രാർത്ഥനയാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് ഭൂരിഭാഗം പേരും. എനിക്കിത്രേം ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ് എന്ന കമന്റാണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെയാണെന്നാണ് പൂർണിമ ഇതിന് നൽകി.