പൂർണിമയും ഇന്ദ്രജിത്തും നമ്മൾ മലയാളികൾക്ക് എന്നും ഏറെ ഇഷ്ടമുള്ള താര ജോഡികളാണ്, ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന പൂർണിമ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു, പിന്നീട് ഫാഷൻ ഡിസൈനിങ്ങിൽ തന്റെ കഴിവ് തെളിയിച്ച താരം ഇന്ന് കൊച്ചിയിലെ മികച്ച ഷോപ്പുകളിൽ ഒന്ന് പൂർണിമയുടെ സ്വന്തമാണ്, ഇന്ദ്രജിത്ത് സിനിമയിൽ നിരവധി ശക്തമായ കഥാപാത്രങ്ങൾ ചെയ്ത് മുന്നേറുന്നു, ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത് നക്ഷത്രയും പ്രാർഥനയും, കഴിഞ്ഞ ദിവസം പൂർണിമ തന്റെ ഇൻസ്റ്റ സ്റ്റോറിയിൽ വീട്ടിലെ ചില വിശേഷങ്ങൾ പങ്കുവച്ചിരുന്നു.
ഇളയ മകൾ നക്ഷത്രയുടെയും കൂട്ടുകാരികളുടെയും സ്കൂളിലെ ഓൺലൈൻ ഓണാഘോഷത്തിന്റെ ഒരുക്കങ്ങളുടെയും, പരിപാടിയുടെ തയ്യാറെടുപ്പുകളുമൊക്കെയാണ് താരം പങ്കുവെച്ചിരിക്കുന്നത്, ഇതിൽ ഏറ്റവും രസകരമായ കാര്യം അതിൽ കുട്ടികൾ ഡാൻസ് സ്റ്റെപ്പുകൾ പരിശീലിക്കുന്ന സമയത്ത് അച്ഛൻ ഇന്ദ്രജിത് മകളുടെ സ്റ്റെപ്പ് അനുകരിച്ച് മറുവശത്തിരിക്കുന്നതും വിഡിയോയിൽ കാണാം.. ഒരുക്കങ്ങൾക്കിടയിൽ മുറി അലങ്കോലമാക്കി ഇട്ടിരിക്കുന്നതും പിന്നീട കുട്ടികൾ തന്നെ അതെല്ലാം വൃത്തിയാക്കുന്നതും വിഡിയോയിൽകാണിക്കുന്നുണ്ട് … ടീച്ചർമാരുടെ മേൽനോട്ടമില്ലാതെ കുട്ടികൾ ഇത്രയുമൊക്കെ ചെയ്തത് തീർച്ചയായും അഭിനന്ദിക്കേണ്ട കാര്യമാണെന്നും പൂർണിമ പറയുന്നു.
സോഷ്യൽ മീഡിയിൽ സജീവമായ പൂർണിമയും ഇന്ദ്രജിത്തും എന്നും വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മകൾ പ്രാർഥനയും സോഷ്യൽ മീഡിയയിൽ സജീവമാണ് കഴിഞ്ഞ ദിവസം ഓണപുടവയിൽ എനിക്ക് പായസം വേണം എന്ന അടികുറിപ്പോടെ താരം ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു..