നടിയെന്ന രീതിയിലും ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയിലുമെല്ലാ പ്രശസ്തയാണ് പൂര്‍ണിമ. പൂര്‍ണിമയെ മാത്രമല്ല, പൂര്‍ണിമ- ഇന്ദ്രജിത്ത് താരജോഡിയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ പൂര്‍ണിമ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ദിവസങ്ങള്‍ക്ക് മുന്‍പ് ഗോവയില്‍ ന്യൂ ഇയര്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു കുഞ്ഞ് വീഡിയോ ആണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
ശക്തമായ ഫാഷന്‍ സ്റ്റേറ്റ്മെന്റ് സൂചിപ്പിക്കുന്ന വസ്ത്രമാണ് പൂര്‍ണ്ണിമ ധരിച്ചിരിക്കുന്നത്. വൈറ്റ് ഷോട്ട്സും ക്രോഷെറ്റ് ടോപ്പും ഒപ്പം ഫ്ളോറല്‍ ഔട്ടറുമാണ് താരത്തിന്റെ വേഷം.’പെണ്‍കുട്ടീ, നീ നിന്റെ ജീവിതം ജീവിക്കൂ’ എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. നേരത്തെ തന്നെ, വസ്ത്രധാരണത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ നടിയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ഗോവന്‍ യാത്രയുടെ മറ്റ് ചിത്രങ്ങളും പൂര്‍ണിമ പങ്കുവച്ചിരുന്നു. കടലില്‍ കളിക്കുന്നതും മക്കള്ക്കൊം പോസ് ചെയ്യുന്നതുമായ മനോഹരമായ നിരവധി ചിത്രങ്ങള്‍.
കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും (Outstanding Woman Entrepreneur of Kerala) അടുത്തിടെ പൂര്‍ണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂര്‍ണിമയ്ക്ക് പുരസ്കാരം നല്‍കിയത്.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെന്‍ഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവര്‍ത്തനങ്ങള്‍. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂര്‍ണിമ രൂപീകരിച്ചിരുന്നു.