സോഷ്യല്‍ മീഡിയയിലെ തിളങ്ങുന്ന ഫാഷന്‍ ഐക്കണ്‍ ആണ് പൂര്‍ണിമ ഇന്ദ്രജിത്ത്.താരത്തിന്റെ സഹോദരി പ്രിയയും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. ഒരുപിടി നല്ല സീരിയലുകളില്‍ അഭിനയിച്ച് താരം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയിരുന്നു. താരം ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതലും ട്രാവല്‍ വീഡിയോകളാണ് ചാനലില്‍ ഉള്‍പ്പെടുത്താറ്. മകനും ഭര്‍ത്താവ് നിഹാലും ചാലലില് സജീവമാണ്. ഇപ്പോഴിതാ പൂര്‍ണിമ നിഹാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചതാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ദേയമാകുന്നത്.
പൃഥ്വിരാജ് ചിത്രമായ ‘മെമ്മറീസ്’ ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ നിഹാല്‍ അഭിനയിച്ചിട്ടുണ്ട്. നിഹാലിന്റെ ചിത്രത്തിനൊപ്പം പിറന്നാള്‍ ആശംസകള്‍ നല്കി താരം ഒരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. ഒരു കുടുംബമെന്ന നിലയില്‍ തനിക്ക് ലഭിച്ച അവിസ്മരണീയമായ എല്ലാ നിമിഷങ്ങള്‍ക്കും നന്ദി പറയുന്നു. നീയാണ് ഏറ്റവും മികച്ചത് എന്ന് തോന്നുന്നു. കേരളം മുതല്‍ കൊറിയ വരെ, പനമ്പിള്ളി മുതല്‍ പോളണ്ട് വരെ, ഹമ്പന്‍ ടോട്ട ടു ഹുവാഹിന് വരെ , വരൂ നമുക്ക് ഈ യാത്രകള്‍ തുടരാം. സന്തോഷമുള്ള ഓര്‍മകള്‍ സൃഷ്ടിക്കാം. ഭക്ഷണവും വിനോദവും തേടിയുള്ള യാത്രകള്‍ ഇനിയും തുടരാം.
ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലും താരം പ്രധാന വേഷത്തിലെത്തുന്നു.