മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്. നടി എന്നതിനു പുറമേ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡൽ, നർത്തകി, അവതാരക, അഭിനയത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ അങ്ങനെ തുടങ്ങി കൈവച്ച മേഖലയിൽ എല്ലാം കഴിവുതെളിയിച്ച താരമാണ് പൂർണിമ.
കൊച്ചിയിൽ പ്രാണ എന്ന പേരിൽ ഒരു ഡിസൈനിങ് ബോട്ടിക് പൂർണിമയ്ക്ക് ഉണ്ട്. തമിഴ്നാട്ടുകാരി ആണെങ്കിലും കേരളത്തിൽ തന്നെയാണ് പൂർണിമ ജനിച്ചതും വളർന്നതും. ഭർത്താവായ ഇന്ദ്രജിത്തും മക്കളായ നക്ഷത്രയും പ്രാർത്ഥനയും പൂർണിമയ്ക്ക് ഫുൾ സപ്പോർട്ട് ആണ്. സെലിബ്രിറ്റി നടിമാരും, ഫാഷൻ മോഡൽസുമെല്ലാം പൂർണിമ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞ് അവാർഡ് ഷോകളിലും ഫാഷൻ ഷോകളിലും എല്ലാം പങ്കെടുക്കാറുണ്ട്. അങ്ങനെ എത്തുന്ന നടിമാരുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്. പൂർണിമ തന്നെ ഡിസൈൻ ചെയ്ത ഒരു പഴയ സാരിയുടുത്ത് നിൽക്കുന്ന ചിത്രമാണത്.
പ്രാണയുടെ ഓണം ത്രോ ബാക്ക് എന്ന ക്യാപ്ഷനോടെ ആണ് പൂർണിമ ചിത്രം പങ്കു വച്ചത്. ഫോട്ടോയിൽ പൂർണ്ണിമയുടെ ബ്ലൗസിന്റെ വലതുകൈയ്യിൽ ഇന്ദ്രജിത്തിന്റെ ചിത്രം പതിപ്പിച്ചിരിക്കുകയാണ്. ഇത് മനസ്സിലാക്കിയ ആരാധകർ അത് അന്വേഷിക്കുകയും എന്നാൽ അത് കണ്ണാടിയാണ്, ഇന്ദ്രജിത്ത് അപ്പുറത്ത് നിൽക്കുന്നത് അതിലൂടെ കാണുന്നത് ആണെന്നും പൂർണിമ വ്യക്തമാക്കി.