മലയാളത്തിലെ പ്രിയപ്പെട്ട നടിയും അവതാരികയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ്. മലയാള സിനിമ പ്രേക്ഷകര്‍ ഏറെ സ്നേഹത്തോടെ നോക്കി കാണുന്ന ഒരു താരം കൂടിയാണ് പൂര്‍ണിമ. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ പൂര്‍ണിമയുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്.
ഇപ്പോഴിതാ താരം ബാങ്കോങില്‍ നിന്നും വാങ്ങിയ പുതിയ ഡ്രസ്സും പുതിയ പൈനാപ്പിള്‍ ഹെയര്‍ സ്റ്റൈലുമായി ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് എന്താണെന്നുവെച്ചാല്‍ പൃഥ്വിരാജിന്റെ ഏകമകള്‍ അലംകൃതയുടെ ബാഗ് ആണ് താരം അണിഞ്ഞിരിക്കുന്നത്. ചിത്രം അപ്ലോഡ് ചെയ്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി കമന്റുകള്‍ ആണ് ലഭിച്ചത്.
നിരവധി സെലിബ്രിറ്റികളും ചിത്രത്തിന് കമന്റുകള്‍ നല്‍കിയിട്ടുണ്ട്. ഫാഷന്‍ ലോകത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് വ്യത്യസ്മായ പരീക്ഷണങ്ങള്‍ ചെയ്ത് താരം ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.കേരള ഗവണ്മെന്റിന്റെ മികച്ച വനിതാ സംരംഭകയ്ക്കുള്ള അവാര്‍ഡ് താരം സ്വന്തമാക്കിയിരുന്നു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ നിരവധി യാത്രകള്‍ ചെയ്ത പൂര്‍ണിമ മറ്റു രാജ്യങ്ങളിലെ സ്റ്റൈലും തന്റെ വേഷങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്. ലോക്ഡൗണ്‍ കാലത്താണ് താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായത്.