സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റേത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിന് ഫുള്‍സ്റ്റോപ്പിട്ടുവെങ്കിലും അവതാരകയായി തിളങ്ങി നിന്നിരുന്നു പൂര്‍ണ്ണിമ. പിന്നീട് തന്റെ ചിരകാല സ്വപ്നമായ പ്രാണയുമായി എത്തി. താരങ്ങളുടെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റായി മാറിയിരിക്കുകയാണിപ്പോള്‍ പ്രാണ.
View this post on Instagram
പൂര്‍ണിമയുടേതും ഇന്ദ്രജിത്തിന്റേതും പ്രണയ വിവാഹമായിരുന്നു. ഒരു സീരിയലിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും ആദ്യമായി കാണുന്നത്. ഇന്ദ്രജിത് അഭിനയ രംഗത്ത് എത്തുന്നതിനു മുന്‍പ് തന്നെ ആ മേഖലയില്‍ സജീവമായിരുന്നു പൂര്‍ണിമ.
View this post on Instagram
ശരീര സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്കുന്ന ഒരാളാണ് പൂര്‍ണിമ. ഇപ്പോഴിതാ ജിമ്മില്‍ നിന്നുള്ള താരത്തിന്റെ ഒരു വര്‍ക്കൗട്ട് വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മൂന്ന് മിനിറ്റ് സമയം പ്ലാങ്ക് ചെയ്യുന്ന വിഡിയോയാണ് പൂര്‍ണിമ ഇന്ദ്രജിത് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്. വിഡിയോ സ്റ്റോറിയിലൂടെ മൂന്നു സുഹൃത്തുക്കളെ പൂര്‍ണിമ ചലഞ്ച് ചെയ്യുന്നുമുണ്ട്.
View this post on Instagram