മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി ജോജു ജോർജിനെ നായകനാക്കി ഒരുക്കുന്ന ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.ജോസഫിലെ ശക്തമായ നായകവേഷത്തിന് ശേഷം ജോജു വീണ്ടും നായകനാകുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.