സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ഗുരുക്കന്മാര്ക്ക് ആഘോഷ വേളകളില്‍ സമ്മാനങ്ങള്‍ നല്കുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരാറുണ്ട.് മലയാളത്തില്‍ ഉണ്ണി മുകുന്ദന് ജിം ട്രയ്നര്ക്ക് ബൈക്ക് വാങ്ങി നല്‍കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ തന്റെ ജിം പരിശീലകന് 73 ലക്ഷം രൂപ വില വരുന്ന ആഡംബര വാഹനം സമ്മാനമായി നല്കി തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസും ആരാധകരെ ഞെട്ടിക്കുകയാണ്.
മുന്‍ ബോഡി ബില്‍ഡറും 2010ല്‍ മിസ്റ്റര്‍ വേള്‍ഡ് പട്ടം സ്വന്തമാക്കുകയും ചെയ്ത ലക്ഷ്മണ് ആണ് താരത്തിന്റെ ജിം ട്രയ്നര്‍. അദ്ദേഹത്തിനാണ് പ്രഭാസ് ഇഷ്ട വാഹനം സമ്മാനമായി നല്‍കിയത്. വാര്‍ത്ത ആരാധകര്‍ അറിഞ്ഞത് സോഷ്യല്‍ മീഡിയ വഴിയാണ്. നിരവധി പേരാണ് താരത്തിന്റെ പ്രവൃത്തിയക്ക് കൈയ്യടിയുമായി എത്തിയത്.
ഏറ്റവും കൂടിയ റേഞ്ച് റോവറിന്റെ വാഹനങ്ങളിലൊന്നായ വേളാര്‍ ആണ് പ്രഭാസ് സമ്മാനമായി നല്‍കിയത്. വാഹനത്തിന്റെ എക്സ് ഷോറൂം വില ഏകദേശം 73.30 ലക്ഷം രൂപയാണ് . പെട്രോള്‍ എന്‍ജിനോടെ മാത്രമാണ് വേളാര്‍ ഇപ്പോള്‍ വാഹനവിപണിയിലെത്തുന്നത്. 7.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും എന്നതാണ് പ്രത്യേകത.