ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് പ്രഭാസ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി പത്ത് ദിവസങ്ങള്‍കൊണ്ട് ആയിരം കോടി നേടിയ ചിത്രം പ്രഭാസ് എന്ന നടന് നല്കിയ ഉയര്‍ച്ച വളരെ വലുതായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ചെറുപ്പകാലത്തെ ഒരു ചിത്രമാണ് വൈറലാകുന്നത്. പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രഭാസാണ് ചിത്രത്തില്‍. നിരവധി പേരാണ് താരത്തിന്റെ ചിത്രം പങ്കുവച്ചത്.
2002 ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന നാടകത്തിലൂടെയാണ് പ്രഭാസിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് വര്‍ഷം, ചത്രപതി, ബുജ്ജിഗാഡു, ബില്ല, ഡാര്‍ലിംഗ്, മിസ്റ്റര്‍ പെര്‍ഫെക്ട്, മിര്‍ച്ചി എന്നീ ചിത്രങ്ങളിലൂടെ പ്രഭാസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലിയിലൂടെയാണ് പ്രഭാസ് കൂടുതല്‍ ആരാധകരെ സമ്പാദിച്ചത്. ബാഹുബലി ഒന്നും രണ്ടും ഭാഗം വന്‍ വിജയമായിരുന്നു കൊയ്തത്.
ഓം റൗത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദിപുരുഷ് ആണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രാമായണ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. സെയ്ഫ് അലി ഖാന്, കൃതി സാനോര് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസര്‍ വൈറലായിരുന്നു. ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. രാമായണ കഥയ്ക്ക് ചേര്‍ന്നതല്ല ചിത്രത്തിലെ ദൃശ്യങ്ങളെന്നതായിരുന്നു പ്രധാനമായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍.