വരാനിരിക്കുന്ന തന്റെ പുതിയ ചിത്രമായ രാധേ ശ്യാമിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് നടൻ പ്രഭാസ്. ഒക്ടോബർ 23ന് രാധേ ശ്യാമിന്റെ ടീസറിൽ വിക്രമാദിത്യനെ അവതരിപ്പിക്കുമെന്ന് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് പ്രഭാസ് പറഞ്ഞു. നടന്റെ ജന്മദിനമാണ് ഒക്ടോബർ 23. ആറ് ഇന്ത്യൻ ഭാഷകളിലാണ് ടീസർ റിലീസ് ചെയ്യുക. 2022 ജനുവരി 14ന് രാധേ ശ്യാം തീയറ്ററുകളിൽ റിലീസ് ചെയ്യും.
അടുത്തിടെ, പൂജ ഹെഗ്ഡെയുടെ ജന്മദിനത്തിൽ പ്രഭാസ് രാധേ ശ്യാം എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച്നടിക്ക് ആശംസകൾ നേർന്നു. പ്രഭാസിന്റെ 42 – ആം ജന്മദിനത്തിന് മുന്നോടിയായി, നടനെ അവതരിപ്പിക്കുന്ന മറ്റൊരു പോസ്റ്റർ നിർമ്മാതാക്കൾ 20ന് തന്നെ പുറത്തിറക്കി. സാഹോ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റർ പങ്കുവെക്കുകയും ചെയ്തു. പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബർ 23ന് രാവിലെ 11.16 ന് സിനിമയുടെ ടീസറിൽ വിക്രമാദിത്യനെ അവതരിപ്പിക്കുമെന്ന് താരം വാഗ്ദാനം ചെയ്യുകയും ചെയ്തു.
പ്രണയചിത്രമായിരിക്കും രാധേ ശ്യാം എന്നാണ് റിപ്പോർട്ടുകൾ. പ്രഭാസും പൂജയും ഒന്നിച്ചു നിൽക്കുന്ന റൊമൊന്റിക് ചിത്രമാണ് ഫസ്റ്റ് ലുക്കിലൂടെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിട്ടത്. പ്രമുഖ സംവിധായകന് രാധാകൃഷ്ണ കുമാര്‍ ആണ് രാധേ ശ്യാം സംവിധാനം ചെയ്യുന്നത്. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിർമാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.