നടനും സംവിധായകനുമായ പ്രഭുദേവയുടെ വിവാഹവും പ്രണയവും വിവാഹ മോചന വാർത്തകളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒന്നാണ്. റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുമുണ്ട്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുമായി പ്രണയത്തിലായതോടെ റംലത്തിൽ നിന്ന് പ്രഭുദേവ വിവാഹമോചനം നേടി. എന്നാൽ നയൻതാരയുമായുള്ള ബന്ധം അധികനാൾ നീണ്ടു പോയില്ല.
വളരെ വേഗത്തിൽ തന്നെ ഇരുവരും പിരിഞ്ഞു. ഇപ്പോൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു എന്നാണ്. സഹോദരിയുടെ മകളുമായി പ്രഭുദേവ പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടാകുമെന്നും വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.