മെഗാസ്റ്റാർ മമ്മൂക്കക്ക് വേണ്ടി പ്രഭുദേവ നൃത്ത സംവിധാനം നിർവഹിച്ച ഒരു ഗാനമുണ്ട്. ജയരാജ് ഒരുക്കിയ ജോണി വാക്കറിലെ ശാന്തമീ രാത്രിയിൽ എന്ന അടിപൊളി ഗാനത്തിനാണ് പ്രഭുദേവ നൃത്തമൊരുക്കിയിട്ടുള്ളത്. അതിനെ കുറിച്ച് സംവിധായകന്റെ തന്നെ വാക്കുകളിലൂടെ..
“ജോണി വാക്കറിൽ മമ്മൂട്ടിക്കൊപ്പമുള്ള ഏറ്റവും മനോഹരമായ ഒരു നിമിഷം ശാന്തമീ രാത്രിയിൽ എന്ന പാട്ടിന്റെ ചിത്രീകരണമാണ്. മൗണ്ട് റോഡിലെ നല്ല മഞ്ഞുള്ള ഒരു രാത്രി മുഴുവനെടുത്തായിരുന്നു ഷൂട്ടിങ്. മമ്മൂക്ക എടുത്ത എഫേർട്ടിനെ കുറിച്ചു പറയാതെ വയ്യ. ഗാനരംഗത്തിനു നൃത്തം ചിട്ടപ്പെടുത്തുവാനെത്തിയത് പ്രഭുദേവ ആയിരുന്നു. അന്ന് അദ്ദേഹം സെൻസേഷണൽ ആണ്. മമ്മൂക്കയ്ക്ക് ഡാൻസ് ചെയ്യാൻ പറ്റിലെന്ന ധാരണ മാറണമെന്നുണ്ടായിരുന്നു….എടാ ഞാൻ ചെയ്താൽ ശരിയാകുമോ എന്നു അദ്ദേഹം ചോദിച്ചു…
പറ്റും…എന്നു ഞാനും മറുപടി പറഞ്ഞു. പ്രഭുദേവയോടു എങ്ങനെയുള്ള ഡാൻസ് ആണ് മമ്മൂക്കയ്ക്കു നൽകേണ്ടിയിരുന്നതെന്നു പറഞ്ഞിരുന്നു. അങ്ങനെ തന്നെയാണു പ്രഭുദേവ ചെയ്തതും. ചെറിയ ഷോൾഡർ മൂവ്മെന്റും ലെഗ് മൂവ്മെന്റും മാത്രമുള്ള ആ ഡാൻസ് സ്റ്റൈൽ ആയിരുന്നു. അന്നുംഇന്നും ജനങ്ങൾ ഓർത്തിരിക്കുന്നു പാട്ടും നൃത്തരംഗങ്ങളും…മൗണ്ട് റോഡിലെ ആ രാത്രിയും ഷൂട്ടിങും ഇന്നും മനസിലങ്ങനെ തന്നെയുണ്ട്.”