തെന്നിന്ത്യയുടെ ലേഡീസ് സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ ക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി പ്രമുഖ നടന് പ്രഭുദേവയുടെ ഭാര്യ രംഗത്ത്. തന്റെ ഭര്‍ത്താവായ പ്രഭു ദേവയെ നടി തട്ടിയെടുത്തത് ആണെന്നാണ് പ്രഭുദേവയുടെ ഭാര്യ റംലത്ത് അഭിമുഖത്തില്‍ പറയുന്നത്. 1995 ലായിരുന്നു പ്രഭുദേവ റംലത്ത് തമ്മിലുള്ള വിവാഹം നടന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്, വിവാഹബന്ധം തുടരുന്നതിനിടെയാണ് പ്രഭുദേവ നയന്‍ താരയുമായി പ്രണയത്തിലായത്. പ്രഭുദേവയെ വിവാഹം കഴിക്കാനായി റംലത്ത് മതം മാറി ലത എന്ന പേര് വരെ സ്വീകരിച്ചിരുന്നു.
തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തതാണ് എന്നും മറ്റൊരാളുടെ ജീവിതം അവര്‍ നശിപ്പിക്കുകയാണ് ചെയ്തതെന്നും റംലത്ത് തുരന്നു പറഞ്ഞു. ഇത്തരത്തില്‍ നിമയപ്രകാരമല്ലാതെ വിവാഹിതരെപോലെ ആകുകയും ഒരു കുടുംബം നശിപ്പിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി എടുക്കണമെന്നും റംലത്ത് കൂട്ടിചേര്‍ത്തു.
നടന്‍താര ഇപ്പോള്‍ സംവിധായകന് വിഘ്നേഷുമായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള വിവാഹം കോളിവുഡ് ഉറ്റുനോക്കുന്ന ഒന്നാണ്. പക്ഷെ വിവാഹം എന്നാണെന്ന് ഇത് വരെ ഔദ്യോഗിതമായി പുറത്തു വിട്ടിട്ടില്ല, വിഘ്നേഷ് സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ഒരുമിച്ചുള്ള പ്രണയ നിമിഷങ്ങള്‍ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മാത്രമല്ല പ്രണയത്തിലാണെന്ന് നയന്‍താര ഇത് വരെ പരസ്യമായി വെളിപ്പെടുത്തിയിട്ടുമില്ല