മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘ആയിഷ’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. റാസൽ ഖൈമയിൽ ആണ് സിനിമയുടെ ചിത്രീകരണം. അതേസമയം, ചിത്രത്തിന്റെ കോറിയോഗ്രാഫർ പ്രഭുദേവയാണ്. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനായാണ് അദ്ദേഹം യു എ ഇയിൽ എത്തിയത്.
നീണ്ട ഇടവേളക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് നൃത്തം ചിട്ടപ്പെടുത്തുന്നത്.
നവാഗതനായ ആമിർ പള്ളിക്കാൽ ആണ് ‘ആയിഷ’യുടെ സംവിധാനം. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും എത്തും.
മഞ്ജു വാര്യരെ കൂടാതെ രാധിക, സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ(യു എ ഇ), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നുണ്ട്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ്. എം ജയചന്ദ്രൻ ആണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം – വിഷ്ണു ശർമ. എഡിറ്റർ – അപ്പു എൻ ഭട്ടതിരി, കലാസംവിധാനം – മോഹൻദാസ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, ചമയം – റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് – ബിനു ജി നായർ, ഗാനരചന – ബി കെ ഹരിനാരായണൻ, സുഹൈൽ കോയ. ശബ്ദ സംവിധാനം – വൈശാഖ്, നിശ്ചലചിത്രം – രോഹിത് കെ സുരേഷ്, ലൈൻ പ്രൊഡ്യൂസർ – റഹിം പി എം കെ. ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം ഡൽഹി, ബോംബെ എന്നിവിടങ്ങളിലായ് നടക്കും.