കൊറോണാ വൈറസ് പടർന്നു പിടിക്കലിനെ തുടർന്ന് സിനിമ തിയേറ്ററുകൾ അടയ്ക്കുകയും സിനിമയുടെ റിലീസിങ് ഡേറ്റ് എല്ലാം മാറ്റി വയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ എല്ലാവരും വീട്ടിൽ ഇരിക്കുവാനാണ് സർക്കാരിന്റെ നിർദേശം. ഈ നിർദ്ദേശം അനുസരിച്ച് എല്ലാ താരങ്ങളും വീട്ടിൽ തന്നെ ആയിരിക്കുകയാണ്. വീട്ടിലിരുന്ന് എങ്ങനെ സമയം ചിലവഴിക്കും എന്നതിനെക്കുറിച്ച് താരങ്ങൾ നിരവധി പോസ്റ്റുകൾ ഇട്ടിരുന്നു. ഈ ദിവസങ്ങളിൽ വർക്കൗട്ട് ചെയ്തു ആരോഗ്യവാനായി ഇരിക്കാൻ ആണ് ചില താരങ്ങൾ ഓർമ്മിപ്പിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ച പ്രാചി തെഹ്ലാൻ താൻ എങ്ങനെയാണ് സമയം ചിലവഴിക്കുന്നത് എന്ന് ഇപ്പോൾ സോഷ്യൽ മാധ്യമത്തിലൂടെ പറയുകയാണ്.
മമ്മൂട്ടി നായകനായി എത്തിയ മധുരരാജയുടെ ഹിന്ദി പതുപ്പിന്റെ ഭാഗങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയെ ഏറെ ആരാധിക്കുന്ന ഒരു താരമാണ് താനെന്ന് നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇപ്പോൾ മമ്മൂട്ടിയുടെ പോക്കിരിരാജ എന്ന ചിത്രം ടിവിയിൽ കണ്ടാണ് താൻ സമയം ചിലവഴിക്കുന്നത് എന്ന് താരം അറിയിക്കുകയാണ്. മലയാളം പോലെ തന്നെ മധുരരാജയുടെ ഹിന്ദി പതിപ്പും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.