മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ ഉണ്ണിമായ ആയി മലയാളത്തിലെത്തിയ നടി പ്രാചി തെഹലാൻ ആരാധകർക്ക് പ്രിയങ്കരിയാണ്. പ്രാച്ചി തെഹ്ലാൻ ഡൽഹി കാരിയാണ്. ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻപദവി വഹിച്ചശേഷം മലയാള സിനിമയിൽ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്ലാൻ. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റൻ പദവിയിലെത്തുമ്പോൾ പ്രാചിക്കു പ്രായം 17 മാത്രം ആയിരുന്നു. അഞ്ചടി 11 ഇഞ്ച് ഉയരം ഉള്ള താരം ബാസ്കറ്റ്ബോളിൽ ദേശീയ സബ്ജൂനിയർ താരമായിരുന്നു.
താരം ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന് രോഹിത് സരോഹയാണ് പ്രാചിയുടെ വരന്. 2012 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. കൊറോണ വൈറസ് തുടരുന്ന സാഹചര്യത്തിൽ കോവിഡ്19 ന്റെ എല്ലാ നിർദ്ദേശങ്ങളും മുൻനിർത്തി കൊണ്ടാണ് വിവാഹം നടന്നത്.
വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് വിവാഹത്തിന് ക്ഷണം ഉണ്ടായിരുന്നത്.
വിവാഹത്തിന് എത്തുന്ന ആളുകളുടെ ആരോഗ്യം തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നും അതിനാൽ വലിയ ഹോൾ ആണ് ബുക്ക് ചെയ്തിരിക്കുന്നത് എന്നും താരം നേരത്തെ അറിയിച്ചിരുന്നു.
Actress @Prachi_Tehlan married Delhi-based businessman Rohit Saroha in an intimate wedding ceremony in the city on Friday#PrachiTehlan #QuarantineWedding
Read: https://t.co/AEZaZ1KDZV pic.twitter.com/O7wHlElajf
— Delhi Times (@DelhiTimesTweet) August 9, 2020