ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് പ്രദീപ് ചന്ദ്രന്. മിനിസ്ക്രീന്‍ രംഗത്ത് തിളങ്ങിയ താരത്തിന് അപ്രതീക്ഷിതമായാണ് ബിഗ് ബോസില്‍ പങ്കെടുത്തിരുന്നത്. ഷോയില്‍ ഏറ ദൂരം മുന്നോട്ട് പോയ താരം മികച്ച് പ്രകടനമായിരുന്നു കാഴ്ചവെച്ചത്. താരത്തിന്റെ വിവാഹം ഇന്ന് കഴിഞ്ഞിരിക്കുകയാണ്. യി. വധു അനുപമ രാമചന്ദ്രന്റെ കരുനാഗപ്പള്ളിയിലെ വീട്ടില്‍ വച്ച് ഇന്നായിരുന്നു വിവാഹം. തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ.
കോവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രമായിരുന്നു വിവാഹം. വിദേശത്തുള്ള മുതിർന്ന സഹോദരന് പോലും വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
തിരുവനന്തപുരം സ്വദേശിയാണ് താരം. അടുത്തിടെ സോഷ്യല്‍മീഡിയയിലൂടെ ബിഗ്ബോസ് താരങ്ങളുടെ ഒത്തുചേരലിലും പ്രദീപ് ഉണ്ടായിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത സമയത്ത് വിവാഹം കഴിക്കാത്ത ഒരു താരമായിരുന്നു പ്രദീപ്. വിവാഹം നീട്ടി വെയ്ക്കുന്നത് എന്തു കൊണ്ടാണ് എന്ന ചോദ്യത്തിന് സമയമാകുമ്പോള്‍ കല്യാണം കഴിക്കും എന്നായിരുന്നു നടന് മറുപടി പറഞ്ഞത്.