ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് പ്രദീപ് ചന്ദ്രന്. മിനിസ്ക്രീന്‍ രംഗത്ത് തിളങ്ങിയ താരത്തിന് അപ്രതീക്ഷിതമായാണ് ബിഗ് ബോസില്‍ പങ്കെടുത്തിരുന്നത്. ഷോയില്‍ ഏറ ദൂരം മുന്നോട്ട് പോയ താരം മികച്ച് പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
തിരുവനന്തപുരം സ്വദേശിയാണ് താരം. അടുത്തിടെ സോഷ്യല്‍മീഡിയയിലൂടെ ബിഗ്ബോസ് താരങ്ങളുടെ ഒത്തുചേരലിലും പ്രദീപ് ഉണ്ടായിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത സമയത്ത് വിവാഹം കഴിക്കാത്ത ഒരു താരമായിരുന്നു പ്രദീപ്. വിവാഹം നീട്ടി വെയ്ക്കുന്നത് എന്തു കൊണ്ടാണ് എന്ന ചോദ്യത്തിന് സമയമാകുമ്പോള്‍ കല്യാണം കഴിക്കും എന്നായിരുന്നു ് നടന് മറുപടി പറഞ്ഞത്. ഇപ്പോഴിതാ പ്രദീപ് ചന്ദ്രന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ദേയമാകുകയാണ്. താരത്തിന്റെ വിവാഹ വാര്‍ത്തയാണ് പുറത്ത് വിട്ടിരിക്കുന്നത്.
വരുന്ന ഞായറാഴ്ച (2020 ജൂലൈ 12) താരം വിവാഹിതനാകുകയാണ്. വധുവിന്റെ പേര് അനുപമ രാമചന്ദ്രന്, കരുണഗപ്പള്ളി സ്വദേശിയാണ്, തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ കൊറോണ കാലഘട്ടവും വില്ലനായി വന്ന ലോക്ക്ഡൗണും കാരണം അടുത്ത സുഹൃത്തുക്കള്‍ക്കൊന്നും വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. വിദേശത്തുള്ള എന്റെ ജ്യേഷ്ഠന് ഉള്‍പ്പെടെ എന്റെ പ്രിയപ്പെട്ടവരില്ലാതെ ആയിരിക്കും ചടങ്ങ് നടക്കുക എന്നും അതുകൊണ്ട് താന്‍ വളരെയധികം വേദനയിലാണ് .. എല്ലാവരേയും പ്രത്യേകം ക്ഷണിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു എന്നും താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.