ഒന്നാം വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടന് പ്രദീപ് ചന്ദ്രന്. കഴിഞ്ഞ ജൂലൈ 12നാണ് പ്രദീപും അനുപമയും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രവും താരം കുറിപ്പിനൊപ്പം പങ്കു വെച്ചിട്ടുണ്ട്.
‘ഇന്ന് ജൂലൈ 12.. കഴിഞ്ഞ വര്‍ഷം ഇതേ നാള് ഞങ്ങളുടെ വിവാഹമായിരുന്നു.. കോവിഡ് കാലത്തെ വിവാഹം ആ സമയത്തു പുതുമയായിരുന്നു.. ഒരുപാട് പ്രിയപ്പെട്ടവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയപ്പോള്‍, ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാമെന്ന് ആശ്വസിച്ചു.. പക്ഷേ അന്നത്തെ അതേ നില ഇപ്പോഴും തുടരുന്നു.. ഇനി പ്രതീക്ഷ മകന്റെ ഒന്നാം പിറന്നാളിന്.. അതിനു മുന്നേ ഈ വിഷമഘട്ടം കടന്നു പോകട്ടേ എന്ന് പ്രത്യാശിക്കുന്നു…’- താരം കുറിച്ചു.