മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഒരു അപൂർവ്വ സമ്മാനമൊരുക്കി പ്രമോദ് പപ്പനും ടീമും . മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങൾ മുൻനിർത്തി ഒരു ഗാനം ഒരുക്കിയിരിക്കുകയാണ് ഡയറക്ടർ ആയ പ്രമോദ് പപ്പനും കൂട്ടരും .”കലാഭൈരവൻ മമ്മൂക്കാ” എന്ന വിഡിയോയാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് റിലീസ് ചെയ്തത്.
ഔസേപ്പച്ചൻ സംഗീതം നൽകിയിട്ടുള്ള ഈ ഗാനം രചിച്ചിരിക്കുന്നത് എംഡി രാജേന്ദ്രനാണ് . നിർമ്മാതാവായ ബാദുഷയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഗാനം പുറത്ത് വിട്ടത് .മമ്മൂട്ടി ഫാൻസിനും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തെ വിലമതിക്കുന്നവർക്കും വേണ്ടിയുള്ളതായിരിക്കും ഈ ഗാനമെന്ന് പ്രമോദ് പപ്പൻ പറഞ്ഞു.
ഇന്ത്യൻ സിനിമക്ക് ഒരുപാടൊരുപാട് കഥാപാത്രങ്ങൾ നൽകിയ കലാ ഭൈരവൻ മമ്മൂക്കാ …അങ്ങയെ കാലം കാത്തിരിക്കുന്നു .ഇനിയും ഒരുപാട് വേഷപ്പകർച്ചകൾക്കായി അതിൽ ചിലത് ഞങ്ങളുടെ ഭാവനയിൽ നിന്നും ഇവിടെ കുറിക്കുന്നു : പ്രമോദ് പപ്പൻ .ഇത്തരത്തിൽ ആശംസകളോടെയാണ് വിഡിയോ ആരംഭിക്കുന്നത് .