മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു കെ മധു ഒരുക്കിയ ഇരുപതാം നൂറ്റാണ്ട്.മോഹൻലാൽ നായകനായി ചിത്രത്തിൽ എത്തിയപ്പോൾ വില്ലന്റെ വേഷത്തിൽ എത്തിയത് മറ്റൊരു സൂപ്പർ സ്റ്റാറായ സുരേഷ് ഗോപിയായിരുന്നു.ഇരുവരുടെ താരപരിവേഷത്തിന് ആക്കം കൂട്ടിയ കഥാപാത്രങ്ങൾ ചിത്രത്തിലേത്.
വർഷങ്ങൾക്ക് ഇപ്പുറം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പേരിൽ മറ്റൊരു ചിത്രം റിലീസിനൊരുങ്ങുന്നു.രസകരമായ വസ്തുത സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു എന്നതാണ്.അച്ഛന്മാർ ഇരുപതാം നൂറ്റാണ്ടിൽ ഒന്നിച്ചപ്പോൾ മക്കൾ ഒന്നിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും. പേരിൽ മാത്രമാണോ അതോ കഥാപാത്രങ്ങൾ തമ്മിലും എന്തെങ്കിലും സാമ്യം ഉണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകർ.
രാമലീല എന്ന ഹിറ്റ് ചിത്രം ഒരുക്കിയ അരുണ്‍ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയുന്നത്. ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന് മുളകുപാടമാണ്. ചിത്രത്തില്‍ സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്.ഇതിനായി ഏറെ നാളത്തെ സര്‍ഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു.കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്, ഷാജു ശ്രീധര്‍, അഭിഷേക്, കൃഷ്ണ പ്രസാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്