മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമാണവും അരുൺ ഗോപി സംവിധാനവും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടി പ്രണവ് മോഹൻലാൽ ഡബ്ബിങ്ങ് ആരംഭിച്ചു. സംവിധായകൻ അരുൺ ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി മാസം തീയറ്ററുകളിൽ ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് ത്രില്ലർ ആണെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. പീറ്റർ ഹെയ്ൻ ആക്ഷൻ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് സർഫിങ്ങും ട്രെയിൻ ഫൈറ്റുമെല്ലാം നടത്തുന്നുണ്ട്. അഭിനന്ദൻ രാമാനുജമാണ് ക്യാമറ. ഗോപി സുന്ദർ ഗാനങ്ങൾ ഒരുക്കുന്നു. പുതുമുഖം റേച്ചൽ ഡേവിഡ് നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, ഗോകുൽ സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.