മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം പ്രേക്ഷകരെ ഓരോ നിമിഷവും ആവേശഭരിതരായി മാറ്റുകയാണ്. ചിത്രം പ്രഖ്യാപിച്ചത് മുതലുള്ള ഓരോ വാർത്തകളും പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വകയാണ് നൽകുന്നത്. ബൃഹത്തായ ടൈറ്റിൽ ലോഞ്ചിന് പിന്നാലെ മരക്കാർ ഒന്നാമനായ കുട്ട്യാലി മരക്കാറായി മധു സാർ എത്തുന്നുവെന്ന വാർത്ത ഹർഷാരവത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. മരക്കാർ രണ്ടാമനും മൂന്നാമനുമായി അമിതാഭ് ബച്ചൻ, കമൽഹാസൻ, ചിരഞ്ജീവി തുടങ്ങിയവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്.
കാലാപാനിക്ക് ശേഷം പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിനൊപ്പം തമിഴ് താരം പ്രഭുവും ചേരുന്നുവെന്ന വാർത്തയും സൃഷ്ടിച്ചത് ചില്ലറ പ്രതീക്ഷകൾ ഒന്നുമല്ല. എന്നാൽ ഇപ്പോൾ ഇതാ മലയാളികൾ ഏറെ കാത്തിരുന്ന മറ്റൊരു സന്തോഷവാർത്ത ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചെറുപ്പകാലം അഭിനയിക്കുന്നതിനാൽ തന്നെ മോഹൻലാൽ – പ്രണവ് മോഹൻലാൽ കോമ്പിനേഷൻ സീനുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. എങ്കിലും ഇരുവരും ഒരേ ചിത്രത്തിനായി ഒത്തുചേരുമ്പോൾ പ്രേക്ഷകർക്ക് അതൊരു ഒന്നൊന്നര ദൃശ്യവിരുന്ന് തന്നെയായിരിക്കും