യുവഹൃദയങ്ങളുടെ മനസ് കീഴടക്കിയ താരമാണ് പ്രണവ് മോഹൻലാൽ. താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് സിനിമയിലേക്ക് എത്തിയതെങ്കിലും പ്രണവ് എന്ന വ്യക്തിയെയാണ് മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയത്. യാത്രകളും വായനയും ഇഷ്ടപ്പെടുന്ന പ്രണവിനെ മലയാളി നെഞ്ചേറ്റി. ബാലതാരമായി സിനിമയിലേക്ക് എത്തിയ പ്രണവ് പിന്നീട് ആദി എന്ന ചിത്രത്തിലൂടെ നായകനായി എത്തി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിൽ മികച്ച അഭിനയമായിരുന്നു പ്രണവ് കാഴ്ച വെച്ചത്.
സിനിമയിൽ സജീവമാകുന്നതിനു മുമ്പ് തന്നെ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത താരമാണ് പ്രണവ് മോഹൻലാൽ. ആദ്യകാലങ്ങളിൽ നടൻ മോഹൻലാലിന്റെ മകൻ എന്ന ലേബലിലാണ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വം കൊണ്ടാണ് പ്രണവ് ശ്രദ്ധിക്കപ്പെട്ടത്. പ്രണവിന്റെ ജീവിതരീതിയും ലളിതജീവിതവും എല്ലാം ആരാധകരെ നേടിക്കൊടുത്തു. ഹൃദയം സിനിമ റിലീസ് ആയതോടെ സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ് പ്രണവ് മോഹൻലാൽ. സിനിമാ വിശേഷങ്ങൾ മാത്രമല്ല യാത്രാവിശേഷങ്ങളും പ്രണവ് മോഹൻലാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
സാഹസികയാത്രകൾ നടത്തുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും നേരത്തെ തന്നെ യുട്യൂബ് ചാനലുകളിലൂടെയും പുറത്തു വന്നിട്ടുണ്ട്. ഈ അടുത്ത കാലത്താണ് പ്രണവ് തന്റേതായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു തുടങ്ങിയത്. സ്ലാക്ക്ലൈനിങ്ങ് നടത്തുന്ന ഒരു വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ എല്ലാം. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
View this post on Instagram