യാത്രകളോടുള്ള പ്രണവിന്റെ പ്രണയം എന്നും മലയാളികൾ അത്ഭുതത്തോടെയാണ് നോക്കി കണ്ടിട്ടുള്ളത്. തന്റെ രണ്ടു റിലീസുകളുടെ സമയത്തും പ്രണവ് യാത്രയിലായിരുന്നു. ആദ്യ ചിത്രമായ ആദി റിലീസ് ചെയ്യുന്ന ദിവസം ഹിമാലയൻ മലനിരകളിൽ ആയിരുന്ന പ്രണവ് തന്റെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സമയത്ത് ഹംപിയിലും ആയിരുന്നു. സിനിമയില്‍ അഭിനയിക്കുക എന്നതിലുപരി പ്രമോഷന് പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവ് സിനിമാ തിരക്കുകള്‍ കഴിഞ്ഞാല്‍ തന്നെ ഇഷ്ടങ്ങളിലേക്ക് ചേക്കേറുകയാണ് പതിവ്.
ഇപ്പോളിതാ രണ്ടാം സിനിമ തിയേറ്ററുകളിലോടുമ്പോള് കര്‍ണാടകയിലെ ഹംപിയിലാണ് പ്രണവ് ഉള്ളത്. പ്രണവ് എവിടെയെന്ന ചോദ്യത്തിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൈമലര്‍ത്തുമ്പോള്‍ താരപുത്രനെ ഹംപിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് ആരാധകരാണ്.