പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാസ്സ് ടീസർ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ ദുൽഖർ സൽമാനാണ് ടീസർ പ്രേക്ഷകർക്കായി സമ്മാനിച്ചത്. ആടുതോമ റഫറൻസും മാസും ഡാൻസും ഫൈറ്റുമെല്ലാമായി ഒരു പക്കാ എന്റർടൈനർ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് ടീസർ ഉറപ്പ് തരുന്നുണ്ട്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടമാണ് ചിത്രത്തിന്റെ നിർമ്മാണം. റേച്ചൽ ഡേവിഡ് എന്ന പുതുമുഖമാണ് നായിക. മനോജ് കെ ജയൻ, ഗോകുൽ സുരേഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.