പ്രണവിന്റെ അടുത്ത സിനിമ അരുൺ ഗോപിയോടൊപ്പമാണെന്ന വാർത്ത പുറത്തു വന്നിട്ട് നാളുകൾ ഏറെയായി.അരുൺ ഗോപിയുടെ ആദ്യം സിനിമയായ രാമലീല നിർമിച്ച ടോമിച്ചൻ മുളകുപ്പാടം തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.
അരുണിന്റെ തന്നെയാണ് തിരക്കഥ. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്നാണ് ചിത്രത്തിന്റെ പേര്.അഭിനന്ദു രാമനുജം ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീതവും നിർവഹിക്കുന്നു.
ചിത്രത്തിൽ പ്രണവ് ലൗ ട്രാക്ക് കൈകാര്യം ചെയ്യുന്നു എന്നതാണ് സിനിമയെ സംബന്ധിച്ച ഏറ്റവും രസകരമായ കാര്യം.ആദിയിൽ പ്രണവിനെ ആകർഷിച്ച ഏറ്റവും പ്രധാന കാര്യം ചിത്രത്തിൽ ലൗ ട്രാക്ക് ഇല്ലാ എന്നതായിരുന്നു.അതിനാണ് ഇപ്പോൾ മാറ്റം വരുന്നത്.പ്രണവിന്റെ നായികയായി ഒരു പുതുമുഖം എത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്.
ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററായി പീറ്റർ ഹെയ്ൻ വരും. മോഹൻലാൽ നായകനായ പുലിമുരുകനിൽ സ്റ്റണ്ട് ചെയ്തത് പീറ്റർ ആയിരുന്നു