ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട്.രാമലീല ഒരുക്കിയ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുൺ ഗോപിയുടെ ആദ്യം സിനിമയായ രാമലീല നിർമിച്ച ടോമിച്ചൻ മുളകുപ്പാടം തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.
അരുണിന്റെ തന്നെയാണ് തിരക്കഥ.ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ ആരംഭിച്ചു. അഭിനന്ദു രാമനുജം ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീതവും നിർവഹിക്കുന്നു.
ചിത്രത്തിലെ പ്രണവിന്റെ ലുക്ക് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.മുടിയൊക്കെ വെട്ടിയുള്ള ലുക്കിലാണ് പ്രണവ് ചിത്രത്തിൽ ഉള്ളത് എന്തായാലും സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്