ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെ മലയാളം ഇൻഡസ്ട്രിയിലേക്ക് കാലുകുത്തിയ താരമാണ് പ്രണവ് മോഹൻലാൽ. വിനയം കൊണ്ടും ലാളിത്യം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയ താരമായ പ്രണവ് മോഹൻലാലിനെ സംബന്ധിച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നൈ വിമാനത്താവളത്തിൽ വലിയ ക്യാരിബാഗ് ചുമന്നുകൊണ്ട് ഡ്രൈവറുടെ ഒപ്പം നടന്നുനീങ്ങുന്ന പ്രണവ് മോഹൻലാലിനെ ആണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. ക്യാരി ബാഗിന്റെ ചക്രങ്ങൾ ഉപയോഗശൂന്യമായതിനാൽ ഡ്രൈവർക്ക് വണ്ടിയിലേക്ക് ബാഗ് കൊണ്ടുപോവുക എന്നതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
അതിനാൽ തന്നെ അത് എടുത്തു കൊണ്ടു പോവുകയായിരുന്നു താരം. ഹൃദയമെന്ന വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷം ചെന്നൈയിൽ എത്തിയതായിരുന്നു താരം. ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി ബാഗ് എടുത്തു കൊണ്ട് പോകുന്ന പ്രണവ് മോഹൻലാൽ ഏവർക്കും ഒരു മാതൃകയാണ്. പ്രണവ് മോഹൻ ലാലിനെയും കല്യാണി പ്രിയദർശനെയും നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസൻ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. അജു വർഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്, വിജയരാഘവന്, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
#PranavMohanlal #Ishtam pic.twitter.com/zhIxmL63SY
— Pranav Mohanlal (@impranavlalFC) February 19, 2020