ആദി എന്ന ആദ്യ ചിത്രം കൊണ്ടു തന്നെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് പ്രണവ് മോഹൻലാൽ. അതിശയിപ്പിക്കുന്ന മെയ്വഴക്കത്തോടെ സംഘട്ടനം ചെയ്യുവാനുള്ള കഴിവാണ് പ്രണവിനെ വേറിട്ടു നിർത്തുന്നത്.
ആദ്യ സിനിമ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ പ്രണവിനെത്തേടി നിരവധി സംവിധായകരും പ്രധാന പ്രൊഡക്ഷന്‍ സംഘവുമൊക്കെ എത്തിയിരുന്നു. എന്നാല്‍ ആദിയിലായിരുന്നു പ്രണവിന്റെ മുഴുവന്‍ ശ്രദ്ധ.പിന്നീട് അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രണവ് അഭിനയിച്ചു.
പ്രണവിന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.കഥ കേട്ട് ഇഷ്ടമായ പ്രണവ് സമ്മതം മൂളിയിട്ടുണ്ട്. അൻവർ റഷീദ് ആണ് ചിത്രം നിർമ്മിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചന.
ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇത്തവണ പ്രണവിനെ സമീപിച്ചിട്ടുള്ളത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.നവാഗതനായ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ കേട്ട് ഇഷ്ടമായ പ്രണവ് എസ് പറഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.എന്തായലും ഔദ്യോഗിക സ്ഥിതീകരണത്തിന് കാത്തിരിക്കുകയാണ് ആരാധകർ.