ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട്.രാമലീല ഒരുക്കിയ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുൺ ഗോപിയുടെ ആദ്യം സിനിമയായ രാമലീല നിർമിച്ച ടോമിച്ചൻ മുളകുപ്പാടം തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.
അരുണിന്റെ തന്നെയാണ് തിരക്കഥ.ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. അഭിനന്ദു രാമനുജം ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീതവും നിർവഹിക്കുന്നു.
സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രണവിന്റെ ആദ്യ ചിത്രത്തില്‍ പാര്‍ക്കറുടെ വേഷത്തിലായിരുന്നു പ്രണവ് എത്തിയത്.ഗോവയിലാണ് സര്‍ഫിങ് രംഗങ്ങള്‍ ചിത്രീകരിക്കുക.
ഒരു റൊമാന്റിക് യാത്രയായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട്. കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്, ഷാജു ശ്രീധര്‍, അഭിഷേക്, കൃഷ്ണ പ്രസാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.