പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാർ വാർത്തകളിൽ ഇടം നേടിയിട്ട് നാളുകൾ ഏറെയായി. അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ പേര് …ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ സിനിമയാണ് മരക്കാർ.
ഡോക്ടർ റോയ് സി ജെയും സന്തോഷ് കുരുവിളയും ചിത്രത്തിന്റെ സഹാനിര്മാതാക്കൾ ആകും.100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിദേശത്ത് നിന്നുള്ള നിരവധി ടെക്നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചിരുന്നു.ഒറ്റ ഷെഡ്യൂളിൽ ആയി ഏകദേശം നൂറു ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാവുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാർച്ച് മാസം വരെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കാണും.
ചിത്രത്തിൽ മരയ്ക്കാരുടെ യൗവന കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്.ചിത്രത്തിലെ പ്രണവിന്റെ ലുക്ക് ഇപ്പോൾ വൈറലാവുകയാണ്.ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർ വെച്ച് പുലർത്തുന്നത്.ഇതിനിടെ പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാം ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിന് തയ്യാറെടുകയാണ്.