മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്. നടി എന്നതിനു പുറമേ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡൽ, നർത്തകി, അവതാരക, അഭിനയത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ അങ്ങനെ തുടങ്ങി കൈവച്ച മേഖലയിൽ എല്ലാം കഴിവുതെളിയിച്ച താരമാണ് പൂർണിമ. ഇന്നലെ ഇരുവരുടെയും മൂത്തമകൾ പ്രാർത്ഥനയുടെ പിറന്നാൾ ആയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരിക്കുകയാണ് പ്രിയ താരങ്ങൾ.
കൊച്ചിയിൽ പ്രാണ എന്ന പേരിൽ ഒരു ഡിസൈനിങ് ബോട്ടിക് പൂർണിമയ്ക്ക് ഉണ്ട്. തമിഴ്നാട്ടുകാരി ആണെങ്കിലും കേരളത്തിൽ തന്നെയാണ് പൂർണിമ ജനിച്ചതും വളർന്നതും. ഭർത്താവായ ഇന്ദ്രജിത്തും മക്കളായ നക്ഷത്രയും പ്രാർത്ഥനയും പൂർണിമയ്ക്ക് ഫുൾ സപ്പോർട്ട് ആണ്. പ്രാർത്ഥന ഒരു ഗായികയും നർത്തകിയും കൂടിയാണ്. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ പിന്നണിഗായികയായി പാടുവാൻ അവസരം ലഭിച്ച താരമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്.