സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകള്‍ പ്രാര്‍ത്ഥന. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയില്‍ പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. പ്രാര്‍ഥന തന്റെ പുതിയ വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ, മാലിക്കിലെ ‘തീരമേ’ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് പ്രാര്‍ത്ഥന. മകളുടെ പാട്ടിന് പൂര്‍ണിമ നല്കിയ കമന്റാണ് ശ്രദ്ധ നേടുന്നത്. നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത്? എന്നാണ് പൂര്‍ണിമയുടെ കമന്റ്. രഞ്ജിനി ജോസ്,റെബ മോണിക്ക തുടങ്ങിയ താരങ്ങളും പ്രാര്‍ഥനയുടെ പാട്ടിനു കമന്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ തന്റെ പുതിയ ആല്‍ബവുമായും പ്രാര്‍ത്ഥന എത്തിയിരുന്നു.
View this post on Instagram
പാട്ടും ഗിത്താര്‍ വായനയും ഡബ്സ്മാഷുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകള്‍ പാടിയുളള പ്രാര്‍ത്ഥനയുടെ വീഡിയോകള്‍ക്ക് ആരാധകരും നിരവധിയാണ്. മലയാളത്തില്‍ മോഹന്‍ലാല്‍, ടിയാന്, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന് തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡില്‍ പ്രാര്‍ത്ഥനയുടെ അരങ്ങേറ്റം.