മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പ്രാര്‍ത്ഥനയും നക്ഷത്രയുമാണ് ഇരുവരുടേയും മക്കള്‍. മികച്ച ഗായിക കൂടിയാണ് പ്രാര്‍ഥന. മോഹന്‍ലാല്‍, ടിയാന്, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന് തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിരുന്നു. ഹിന്ദിയിലും പ്രാര്‍ത്ഥന പാടിയിരുന്നു. ബിജോയ് നമ്പ്യാര്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ടാണ് പ്രാര്‍ത്ഥന പാടിയത്.
ഇപ്പോഴിതാ പാട്ടില്‍ മാത്രമല്ല ഡാന്‍സിലും തന്റെ കഴിവു തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ പ്രാര്‍ത്ഥന. നേരത്തെയും ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പ്രാര്‍ത്ഥന ഡാന്‍സ് ചെയ്യുന്ന വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡോജ ക്യാറ്റിന്റെ സൂപ്പര്‍ഹിറ്റ് ഇംഗ്ലീഷ് ആല്‍ബത്തിലെ ‘സെ സോ’ എന്ന പാട്ടിനാണ് പ്രാര്‍ത്ഥന ചുവടുവച്ചിരിക്കുന്നത്.
അമ്മയെ പോലെ തന്നെ സുന്ദരിയായിട്ടുണ്ടെന്നും ഡാന്‍സ് വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നുമൊക്കെ നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല ഹിന്ദി, തമിഴ് സിനിമകളിലും പ്രാര്‍ത്ഥന പാടിയിട്ടുണ്ട്. മലയാളത്തിലെ ഹെലന് സിനിമയിലെ പാട്ടിന് അടുത്തിടെയാണ് പ്രാര്‍ത്ഥനയ്ക്ക് മികച്ച ഗായികയ്ക്കുള്ള സൈമ അവാര്‍ഡ് ലഭിച്ചിരുന്നു.