സാജിദ് യഹിയ സംവിധാനം നിർവഹിക്കുന്ന ‘മോഹൻലാൽ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയ അന്ന് മുതൽ മലയാളികൾ മൂളിനടക്കുന്നതാണ് ആ ചിത്രത്തിലെ ‘ലാലേട്ടാ ലാ ലാ ല..’ എന്ന ഗാനം. ചിത്രത്തിലെ നായകൻ തന്നെയായ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നലെ കൊച്ചിയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിൽ ഈ കൊച്ചു ഗായിക ആ ഗാനം ലൈവായി തന്നെ പാടി. നിലക്കാത്ത കരഘോഷത്തോടെയാണ് അവിടെയുണ്ടായിരുന്നവർ ആ ഗാനത്തെ വരവേറ്റത്. ടോണി ജോസഫ് പള്ളിവാതുക്കലും നിഹാൽ സാദിഖും ചേർന്ന് ഈണമിട്ട ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിതാണ്.