സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.
ചിത്രത്തിന് എങ്ങുനിന്നും മികച്ച റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്.റിയലിസ്റ്റിക് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം മനുഷ്യന്റെ പച്ചയായ ജീവിതനിമിഷങ്ങളെ വരച്ചു കാട്ടുന്നു.ചിത്രത്തിൽ വളരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് പ്രശാന്ത്. ആദ്യ സിനിമയുടെ പരിഭ്രമം ഒന്നുമില്ലാതെ അദ്ദേഹം തനിക്ക് കിട്ടിയ റോൾ മികച്ചതാക്കി എന്ന് നിസംശയം പറയാം.
ചിത്രത്തിലെ കഥാപാത്രത്തെ പോലെ തന്നെയാണ് പ്രശാന്തും.പെയിന്റിങ് പണിക്കാരനാണ് പ്രശാന്ത്. രണ്ട് മക്കളാണ് പ്രശാന്തിന് ഉള്ളത്.ആ കുഞ്ഞുങ്ങളുടെ മനസിലെ വലിയൊരാഗ്രഹമാണ് ടെറസുള്ളൊരു വീട്! മക്കള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ കൊതിക്കുന്ന ആ അച്ഛന് തന്റെ കുഞ്ഞുങ്ങളുടെ ആഗ്രഹം എങ്ങനെയെങ്കിലും നടത്തണമെന്ന ചിന്തയിലാണ്.