റോഷൻ ആൻഡ്രൂസിന്റെ പുറത്തിറങ്ങിയ ഏറ്റവും അവസാനത്തെ ചിത്രമായിരുന്നു പ്രതി പൂവൻകോഴി. ചിത്രത്തിൻറെ അന്യഭാഷ റീമേക്ക് വിറ്റുപോയി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ റീമേക്ക് അവകാശമാണ് വിറ്റുപോയത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനുശേഷം മഞ്ജുവാര്യരും റോഷൻ ആൻഡ്രൂസും ചിത്രമായിരുന്നു പ്രതി പൂവൻകോഴി.
ബോളിവുഡിലെ ഏറ്റവും വലിയ നിർമാണക്കമ്പനികളിലൊന്നായ ബോണി കപൂർ പ്രൊഡക്ഷൻസ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ഉണ്ണി തിരക്കഥയൊരുക്കിയ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമ്മിഛത്. ജി ബാലമുരുകന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്.
മഞ്ജു വാര്യരുടെ ഗംഭീര തിരിച്ചുവരവിന് കാരണമായ ചിത്രമായിരുന്നു.’ഹൗ ഓൾഡ് ആർ യു’.ചിത്രം സംവിധാനം ചെയ്തിരുന്നതും റോഷൻ ആൻഡ്രൂസ് തന്നെയായിരുന്നു. ഏറെ കാലത്തിന് ശേഷം വീണ്ടും റോഷൻ ആൻഡ്രൂസുമായി മഞ്ജു വാര്യർ ഒന്നിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ വലിയ വിജയത്തിന് ശേഷം റോഷനും നിർമാതാവ് ഗോകുലം ഗോപാലനും ഒന്നിച്ച ചിത്രമെന്ന പ്രത്യേക കൂടിയുണ്ട് പ്രതി പൂവൻ കോഴിക്ക്.