സിനിമ-സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. താരത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. തൻറെ വീട്ടിലെത്തിയ ഒരു കുഞ്ഞ് അതിഥിയെ ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് പ്രവീണ. മൂർഖൻ കുഞ്ഞിനെ കൈയിലെടുത്തു കൊണ്ടുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രവീണയുടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ ആണ് എത്തുന്നത്.
ഇനി വാവ സുരേഷ് വീട്ടിൽ ഇരിക്കേണ്ടി വരുമോ, അഭിനയം നിർത്തിയോ, പാമ്പുപിടുത്തം തുടങ്ങിയോ, മോളെ സൂക്ഷിക്കണേ എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് എത്തുന്നത്. ഇത്രയും ചെറിയ ഒരു പാമ്പിനെ താൻ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത് എന്നും പ്രവീണ പറയുന്നുണ്ട്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ നടിയാണ് പ്രവീണ. ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ താരം വീട്ടിൽ തന്നെയാണ്.