ലോക്ഡൗണിന് ശേഷം പുതിയ വിശേഷങ്ങള്‍ ജീവിതത്തില്‍ വന്നിരിക്കുകയാണെന്ന് പ്രയാഗ മാര്ട്ടിന് . പേടിയോടു കൂടി മനസില്‍ ഒളിപ്പിച്ച് വച്ച ആഗ്രഹമായ സ്കൂബാ ഡൈവിങ് ചെയ്യാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് പ്രയാഗ ഇപ്പോള്‍. ആദ്യം ഭയവും ഞെട്ടലുമായിരുന്നുവെന്നും പിന്നീട് ആഗ്രഹം സാധിച്ചുവെന്നും പ്രയാഗ വനിതാ ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.
തന്റെ സുഹൃത്തായ വിവേക് ആണിതിന് സഹായിച്ചതെന്നും അദ്ദേഹം ഡൈവിങ്ങിനോടുള്ള ഇഷ്ടംകൂടി മാല്ദീവ്സിലൊക്കെ പോയി പഠിച്ചുവന്നതാണ്. അങ്ങനെയൊരിക്കല്‍ തനിക്കും കൂട്ടുകാര്‍ക്കുമായി വിവേകൊരു ഓഫര്‍ വച്ചു, അണ്ടര്‍ വാട്ടര്‍ യാത്ര. വിവേക് വിളിച്ചതിനാല്‍ മറ്റൊന്നും നോക്കാതെ യെസ് പറഞ്ഞു.
ആദ്യനാളുകളില്‍ എങ്ങനെ വെള്ളത്തിലേക്ക് ഇറങ്ങണം, എന്തൊക്കെയാണ് നമ്മുടെ കയ്യിലുണ്ടാവേണ്ടത് എന്നൊക്കെയുള്ള ക്ലാസുകള്‍ തന്നു. തനിക്ക് പണ്ട് മുതലേ വെള്ളത്തിന്റെ ആഴത്തെ പേടിയായിരുന്നു. വെള്ളത്തിനടിയില്‍ കമ്യൂണിക്കേഷന്‍ സാധിക്കില്ല. തങ്ങള്‍ ഡൈവിങ്ങിനായി തെരഞ്ഞെടുത്തത് ക്വാറിയിലാണ്.
സണ്‍ലൈറ്റ് കുറവായതിലാല് പെട്ടെന്ന് ഇരുട്ടാകും അതുകൊണ്ട് തന്നെ ഉള്ളില്‍ ഭയമായിരുന്നു. പിന്നീട് ഡൈവിങ്ങിന്റെ കുറച്ച് എക്യൂപ്മെന്റ്സിനെ പരിചയപ്പെടുത്തി. ബിസിഡി (ബോയന്‍സി കോംപന്സേറ്റര് ഡൈവിങ്) ജാക്കറ്റും, ഓക്സിജന്‍ സിലിണ്ടറുമാണ് ഇതില്‍ പ്രധാനം.ജാക്കറ്റ് ധരിച്ചാല്‍ നമ്മള് ഒരിക്കലും താഴ്ന്നു പോകില്ല, മാത്രമല്ല വെള്ളത്തിനടിയില്‍ ശ്വസിക്കാനായൊരു മൗത്ത് പൈപ്പും തന്നിരുന്നു. ഡൈവിങ്ങ് ആസ്വദിക്കുമ്പോഴും തങ്ങള്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നുവെന്നും പ്രയാഗ പറഞ്ഞു.