മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രയാഗ മാര്ട്ടിന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രയാഗ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വൈറല്‍ ആകുന്നത്. അള്‍ട്രാ ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്.
View this post on Instagram
നവരസയാണ് പ്രയാഗയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സൂര്യയുടെ നായികയായാണ് താരം എത്തുന്നത്. ഓഗസ്റ്റ് ആറിന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യും. പ്രയാഗയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് നവരസ. 2020ല്‍ റിലീസ് ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം ആണ് പ്രയാഗ ഒടുവില്‍ അഭിനയിച്ച മലയാളചിത്രം.
View this post on Instagram
ബാലതാരമായാണ് പ്രയാഗ സിനിമയിലെത്തുന്നത്. നിരവധി ഹിറ്റു ചിത്രങ്ങളില്‍ പ്രയാഗ നായികയായി വേഷമിട്ടിട്ടുണ്ട്. മലയാളം കടന്ന് തമിഴിലും കന്നടയിലുമെല്ലാം ഇതിനോടകം താരം അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.