അപര്‍ണക്ക് ശേഷം സൂര്യയുടെ നായികയാകാൻ മറ്റൊരു മലയാളി താരം കൂടി, പ്രേക്ഷരുടെ പ്രിയതാരം പ്രയാഗ മാർട്ടിൻ ആണ് സൂര്യയുടെ നായികയായി ഈതവണ എത്തുന്നത്, മിഴ് ആന്തോളജി ചിത്രമായ ‘നവരസ’യിലാണ് പ്രയാഗ സൂര്യക്കൊപ്പം വേഷമിടുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഭാഗത്തിലാണ് പ്രയാഗ എത്തുന്നത്, ചിത്രത്തിൽ മുടി നീട്ടി വളർത്തിയ ലുക്കിലാണ് സൂര്യ എത്തുന്നത്. ഒമ്ബത് സംവിധായകര്‍ ഒരുക്കുന്ന ഒമ്ബത് കഥകളുമായാണ് നവരസ ഒരുങ്ങുന്നത്.
ബിജോയ് നമ്ബ്യാര്‍, ഗൗതം മേനോന്, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്, കെ.വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടന് അരവിന്ദ് സ്വാമിയും ചേര്‍ന്നാണ് ആന്തോളജി ഒരുക്കുന്നത്. മണിരത്നവും ജയേന്ദ്രയും നിർമ്മിക്കുന്ന ചിത്രം റിലീസ് ചെയ്യുന്നത് നെറ്ഫ്ലിക്സിൽ ആയിരിക്കും. കോവിഡ് മൂലം പ്രതിസന്ധിയിൽ ആയ സിനിമ മേഖലയെ രക്ഷിക്കാൻ വേണ്ടിയാണ് നവരസ ഒരുക്കുന്നത്,
ചിത്രത്തിൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും പ്രതിഫലം വാങ്ങാതെയാണ് പ്രവർത്തിക്കുന്നത്, തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്, അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, രേവതി, നിത്യ മേനോന്, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്വന്, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങള്‍ സിനിമയിൽ എത്തുന്നുണ്ട്.