തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’ ഓഗസ്റ്റ് ഒന്‍പതിന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും. സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ല്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. ചിത്രത്തില്‍ സൂര്യ ഒരു സംഗീതജ്ഞന്റെ റോളിലാണ് എത്തുക. ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പ്രശസ്ത സംവിധായകന്‍ മണിരത്‌നവും ജയേന്ദ്ര പഞ്ചപാകേശനും ചേര്‍ന്നാണ് തമിഴില്‍ നവരസ നിര്‍മിക്കുന്നത്. ഒന്‍പത് ഹ്രസ്വചിത്രങ്ങളാണ് നവരസയിലുള്ളത്. അഥര്‍വ, അരവിന്ദ് സ്വാമി, വിജയ് സേതുപതി, പ്രകാശ് രാജ്, അശോക് സെല്‍വന്‍ യോഗി ബാബു, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, പ്രസന്ന തുടങ്ങിയവരാണ് ചിത്രങ്ങളിലെ മറ്റു താരങ്ങള്‍.
ഗൗതം മേനോന്‍, കെ.എം.സര്‍ജുന്‍, ബിജോയ് നമ്പ്യാര്‍, പ്രിയദര്‍ശന്‍, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, രതിന്ദ്രന്‍ പ്രസാദ് , കാര്‍ത്തിക് നരേന്‍ തുടങ്ങിയ സംവിധായകര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…