തമിഴകത്ത് നിന്ന് മലയാളി മനസ്സിലേക്ക് ചേക്കേറിയ മലയാളി പെൺകൊടിയാണ് പ്രയാഗ മാർട്ടിൻ എന്ന് വിശേഷിപ്പിക്കാം നടിയെ. കാരണം തമിഴ് ചിത്രമായ പിസാസ് ആയിരുന്നു പ്രയാഗ ആദ്യം നായികയായി അഭിനയിച്ച ചിത്രം. മുൻപ് സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായി വന്നു പോയിരുന്നുവെങ്കിലും നായികയെന്ന പരിഗണന നടിയ്ക്ക് ആദ്യം സമ്മാനിച്ചത് കോളിവുഡാണ്. സാഗർ ഏലിയാസ് ജാക്കിയ്ക്ക് ശേഷം ഉസ്താദ് ഹോട്ടൻ എന്ന ദുൽഖർ ചിത്രത്തിലും പ്രയാഗയ്ക്ക് അവസരം ലഭിച്ചിരുന്നു, എന്നാൽ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
തമിഴകത്തു നിന്ന് പിന്നീട് മലയാളത്തിലേക്കെത്തിയപ്പോൾ പ്രയാഗയ്ക്ക് വൻ സ്വീകരണമാണ് മലയാളി ഓഡിയൻസ് നൽകിയത്. ഒരു മുറൈ വന്ത് പാർത്തായാ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെയാണ് പ്രയാഗ മലയാളത്തിൽ നായികയാകുന്നത്. വേറിട്ട കഥാപാത്രമായി മലയാളത്തിൽ അരങ്ങേറിയതു കൊണ്ടു കൂടിയാകണം പ്രയാഗയ്ക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിരവധി ആരാധകരെയും സ്വന്തമാക്കാനായി.
സാരിയിൽ തിളങ്ങുന്ന പ്രയാഗയുടെ പുത്തൻ ചിത്രങ്ങൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്, താരം തന്നെയാണ് തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ജീസ് ജോൺ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്, അതിമനോഹാരിയായി എത്തി ആരാധകരുടെ മനം കവർന്നിരിക്കുകയാണ് പ്രയാഗ. തൂവെള്ളയിൽ ചുവന്ന ബോർഡർ ഉള്ള സാരിയാണ് പ്രയാഗ ധരിച്ചിരിക്കുന്നത്.