ചുരുക്കം ചില സിനിമകളിലൂടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നായിക നടിയാണ് പ്രയാഗ മാർട്ടിൻ. കട്ടപ്പനയിലെ ഋതിക് റോഷൻ,രാമലീല തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായിട്ടുണ്ട് പ്രയാഗ മാർട്ടിൻ. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്തു പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിക്കുന്ന ബ്രദേഴ്സ് ഡേയിൽ നായികയായി അഭിനയിക്കുകയാണ് പ്രയാഗ മാർട്ടിൻ ഇപ്പോൾ. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും. ഇതിനിടെ കന്നഡ സിനിമയിൽ നായികയാകാൻ അരങ്ങേറാൻ ഒരുങ്ങുകയാണ് ഈ പ്രിയ നായിക .
‘ഗീത’ എന്ന ചിത്രത്തിലൂടെയാവും പ്രയാഗ മാർട്ടിൻ കന്നട സിനിമയിൽ അരങ്ങേറ്റം നടത്തുക. കന്നഡ സിനിമയിലെ ഗോൾഡൻ സ്റ്റാർ ഗണേഷിനൊപ്പം ആയിരിക്കും പ്രയാഗ മാർട്ടിൻ നായികയായെത്തുന്നത്. തെന്നിന്ത്യയിൽ ഏറെ ഹിറ്റായ 96ന്റെ കന്നട പതിപ്പായ 99ലേയും നായകനാണ് ഗണേഷ്.ഗീതയിലൂടെ കന്നഡ സിനിമാലോകത്ത് സ്ഥാനമുറപ്പിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് പ്രയാഗ മാർട്ടിൻ.