ആരാധകരുടെ മനം മയക്കുന്ന പുതിയ ചിത്രങ്ങളുമായി പ്രയാഗ മാർട്ടിൻ. ബ്രൈഡ് ലുക്കിലാണ് ഇത്തവണ പ്രയാഗ എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വർ വധു വെഡ്ഡിംഗ് ഫോട്ടോഗ്രഫിയാണ് പ്രയാഗയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ‘വരൂ, നമുക്ക് വിവാഹിതരാകാം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രയാഗ മാർട്ടിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ബ്രൈഡൽ സാരി തയ്യാറിക്കിയിരിക്കുന്നത് ടിയ നീൽ കാരിക്കശ്ശേരിയാണ്. എം ഒ ഡി സിഗ്നേച്ചർ ജ്വല്ലറിയാണ് ആഭരണങ്ങൾ. ജൂലി ജൂലിയൻ ആണ് മേക്ക് ഓവർ. നിരഞ്ജന അനൂപ്, ദീപ്തി വിധു പ്രതാപ് തുടങ്ങി നിരവധി താരങ്ങൾ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. കഴിഞ്ഞയിടെ നടന്ന സൈമ അവാർഡ് ദാന ചടങ്ങിൽ ‘തലൈവി’ ലുക്കിൽ പ്രയാഗ മാർട്ടിൻ എത്തി ശ്രദ്ധ ആകർഷിച്ചിരുന്നു. അന്ന് ചുവപ്പും കറുപ്പും കരകളുള്ള സാരിയും വെള്ള ബ്ലൗസുമായിരുന്നു പ്രയാഗയുടെ വേഷം. വലതു കൈയിൽ വാച്ചും നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടും. മുടിയും തലൈവി സ്റ്റൈലിൽ കെട്ടി വെച്ചിരുന്നു. ഏതായാലും പ്രയാഗയുടെ ഈ വ്യത്യസ്തമായ ലുക്ക് ആരാധകരും ഏറ്റെടുത്തു. പ്രയാഗയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു.
നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രയാഗ തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് ആന്തോളജി ചിത്രമായ മണിരത്നത്തിന്റെ നവരസയിലാണ് ഏറ്റവും അവസാനം പ്രയാഗ വേഷമിട്ടത്. പിസാസു എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചാണ് അഭിനയരംഗത്തേക്ക് പ്രയാഗ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, വിശ്വാസപൂർവ്വം മൻസൂർ, പോക്കിരി സൈമൺ, രാമലീല, ബ്രദേർസ് ഡേ, ഒരു പഴയ ബോംബ് കഥ എന്നീ സിനിമകളിലെ പ്രയാഗയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.